തൃശൂര്‍ റൂറല്‍ ജില്ലയില്‍ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഓപ്പറേഷന്‍ കാപ്പ തുടരുന്നു. 2025ല്‍ മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 34 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു. ആകെ 78 ഗുണ്ടകളെ കാപ്പ ചുമത്തി. 44 പേര്‍ക്കെതിരേ കാപ്പ പ്രകാരം നാടു കടത്തിയും മറ്റുമുള്ള നടപടികള്‍ സ്വീകരിച്ചു. പുതുക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടില്‍ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാര്‍ (43) എന്നയാളെയാണ് ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. ഗോപകുമാറിന്റെ പേരില്‍ 15 ക്രിമിനല്‍ കേസുകളുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നിര്‍ദേശ പ്രകാരം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് ഗോപകുമാറിനെ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേഷ്, ഷെഫീക്ക്, അജിത്ത് എന്നിവരാണ് നടപടികള്‍ സ്വീകരിച്ചത്.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവിൻ്റെ മുറി വിവാദം : സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതികരണം

0
ഡൽഹി : പ്രതിപക്ഷ ഉപനേതാവിൻ്റെ മുറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ...

കള്ളക്കടൽ പ്രതിഭാസം : നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ...

തൃണമൂൽ വിമത എംപിമാർക്കിടയിൽ അതൃപ്തി ; 3 പേർ യോഗങ്ങളിൽ നിന്നും വിട്ടുനിന്നു

0
കൊൽക്കത്ത : എൻഡിഎയുടെ ഭാഗമായിമാറിയ തൃണമൂൽ കോൺഗ്രസിലെ 20 വിമത ലോക്‌സഭാ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‍ർണ വിലയിൽ ഇടിവ്. ഇക്കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി തുടർച്ചയായി സ്വർണ...