പാലക്കാട്: പൂട്ടിക്കിടന്ന വീടിന് 34,511 രൂപ കേരള വാട്ടർ അതോറിറ്റി ബില്ല് ഈടാക്കിയതിൽ ഇളവ് നൽകാൻ കരുതലും കൈതാങ്ങും അദാലത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശം. കല്ലുവഴി പത്തായപ്പുരയിൽ തങ്കമ്മയ്ക്ക് വേണ്ടി മകൻ സി. സുധർശൻ നൽകിയ അപേക്ഷ പരിഗണിച്ച മന്ത്രി തുക 6,470 രൂപയാക്കി കുറക്കാൻ ഷൊർണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. തങ്കമ്മ മകൻ്റെ ക്വാർട്ടേഴ്സിലാണ് ആറ് വർഷമായി താമസിക്കുന്നത്. മുടങ്ങാതെ ബിൽ അടക്കുന്നുണ്ടെങ്കിലും ഇത്രയും തുക ആദ്യമായതിനാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഗാർഹിക കണക്ഷനിലെ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തിയിരുന്നു. രണ്ട് മാസത്തെ റീഡിങ്ങുകളിലായിരുന്നു മുൻകാലങ്ങളേക്കാൾ ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയിരുന്നത്. പിന്നീട് വെള്ളം ഉപയോഗിക്കാത്തത് കൊണ്ടും മീറ്റർ സ്റ്റാറ്റസ് തെറ്റായി രേഖപ്പെടുത്തിയതിനാലും മുൻ ബില്ലിലെ അതേ നിരക്കിൽ തുക കണക്കാക്കിയതുമാണ് ബിൽ തുക വർദ്ധിക്കാൻ കാരണം. തുടർന്ന് മീറ്റർ മാറ്റി സ്ഥാപിച്ചെങ്കിലും കുടിശ്ശിക അടക്കാഞ്ഞതിനാൽ കണക്ഷൻ വിഛേദിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ വെള്ളം പാഴായി പോയ കാലയളവിലെ തുകയ്ക്ക് ആനുകൂല്യവും പിഴ തുകയും ഇളവ് നൽകുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1