തിരുവനന്തപുരo: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ജയേഷിനെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പൂജപ്പുര എല്‍ബിഎസ് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ജില്ലാ ജയില്‍ അധികൃതരുടെ പരാതിയില്‍ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.