മന്ത്രിമാരുടെ രാജി: തെരുവുയുദ്ധം നാലാം ദിവസവും തുടരുന്നു ; ലാത്തിച്ചാര്‍ജ്, ജലപീരങ്കി, ഏറ്റുമുട്ടല്‍, സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ രാജിക്കായി സംസ്ഥാന വ്യാപകമായി വിവിധ യുവജന സംഘടനകളുടെ പ്രതിഷേധ സമരം നാലാം ദിവസവും തുടരുന്നു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ്, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിേഷധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

പലയിടത്തും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമഷധ മാര്‍ച്ച് നടത്തി. പാലക്കാട് കലക്ടറേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. കണ്ണൂരില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പാപ്പിനിശേരിയില്‍ യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

കൊല്ലത്ത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമരം നടത്തുന്നത്. പ്രകടനക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ ഉന്തുംതള്ളുമുണ്ടായി. വയനാട്ടില്‍ എം.എസ്.എഫ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. ആലപ്പുഴ കലക്ടറേറ്റിലേക്കും എം.എസ്.എഫ് മാര്‍ച്ച് നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...