കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ച് 35 പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

നാഗർകോവിൽ  : മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരുക്ക്. നാഗർകോവിലിൽ നിന്നും തിരുവനന്തപുര ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്ന തമിഴ്നാട് ബസുമായി കൂട്ടിയിടിച്ചാണ് അപകടം.

കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ ഗുരുതര പരുക്കളുടെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടു ബസിലും പരുക്കേറ്റ 35യോളം പേരെ പല ആശുപത്രിയിലായി പ്രവേശിപ്പിച്ചു. കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ 10 ഓളം പേരും. മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ 22 പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു ഡ്രൈവർമാർക്കും ഗുരുതര പരുക്കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട്ബസ് ഡ്രൈവർ സുരേഷ് കുമാർ ആശാരിയെ പള്ളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...