യുവാവിനെ കെട്ടിയിട്ട് മുളകുപൊടി വിതറി മോഷണം ; കൊല്ലം അഞ്ചലിൽ പട്ടാപ്പകല്‍ മുഖംമൂടി സംഘം കവര്‍ന്നത് 35 ലക്ഷം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അഞ്ചലിൽ മുഖംമൂടി സംഘം പട്ടാപ്പകൽ വീട്ടിൽ നിന്ന് 35 ലക്ഷം രൂപ കവർന്നു. അഞ്ചൽ കൈപ്പള്ളി സ്വദേശി നസീറിന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. നസീറിന്‍റെ മകനെ കെട്ടിയിട്ട് മുറിയിലാകെ മുളകുപൊടി വിതറിയ ശേഷമായിരുന്നു കവർച്ച. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അഞ്ചലിൽ യുവാവിനെ കെട്ടിയിട്ട ശേഷം കവർച്ച നടത്തിയത്. അഞ്ചലിൽ നസീറിന്റെ പേരിലുള്ള വ്യാപാര സ്ഥാപനം മറ്റൊരാൾക്ക് വിറ്റിരുന്നു. ഇതിന്റെ അഡ്വാൻസ് ആയി ലഭിച്ച 35 ലക്ഷമാണ് മോഷണം പോയത്.

വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ട് എന്ന് അറിയാവുന്നവർ ആണ് കവർച്ച നടത്തിയത് എന്നാണ് പോലീസിന്റെ സംശയം. മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം നസീറിന്‍റെ മകൻ സിബിൻഷായെ കെട്ടിയിട്ടു. ചില്ലുകുപ്പി ഉപയോഗിച്ച് തലക്കടിച്ച ശേഷം മുറിയിലാകെ മുളകുപൊടി വിതറിയാണ് മോഷണം നടത്തിയത്. പട്ടാപ്പകൽ നടന്ന മോഷണത്തിന്റെ ഞെട്ടലിലാണ് വീട്ടുകാർ. പുനലൂർ ഡിവൈഎസ്പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. വീട്ടുകാരുടെ മൊഴി പൊലീസ് സംഘം വിശദമായി രേഖപ്പെടുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...