പത്തനംതിട്ട : പോപ്പുലർ തട്ടിപ്പ് കേസിൽ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടൽ നടത്തിയെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് പറഞ്ഞു. നിലവിൽ ആയിരകണക്കിന് പരാതി കിട്ടിയിട്ടും ഒരു കേസ് മാത്രം രജിസ്റ്റർ ചെയ്ത് മറ്റു പരാതിക്കാരെ ഈ കേസിൽ സാക്ഷികളാക്കുന്ന കേട്ടുകേൾവി ഇല്ലാത നടപടിയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണിത് നടക്കുന്നത്. കേസ് ഉന്നതതല എജൻസിയെ ഏൽപ്പിച്ച് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉൾപ്പെടെ അന്വേഷ വിധേയമാക്കണമെന്ന് വി എ സൂരജ് ആവശ്യപ്പെട്ടു.
സമരം വ്യാപിപ്പിച്ചു കൊണ്ട് ബിജെപി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോപ്പുലർ ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ്ണകൾ നടന്നു. കോന്നിയിൽ ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ മുഖ്യപ്രഭാഷണം നടത്തി. സുജിത്ത് ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൻചിറ്റൂർ, പ്രസന്നൻ അമ്പലപ്പാട്, ആശാ ഹരികുമാർ ,സുജീഷ് സുശീലൻ, വിഷ്ണുദാസ്, പ്രസാദ് കരുവള്ളിൽ, ശ്രീജിത്ത് മുരളി, പ്രസ്സി.റ്റി., മായാ കോമളൻ, അഭിജിത്ത് ഗോപി,വത്സലൻ, അഭിലാഷ്, അനീഷ് എന്നിവർ പങ്കെടുത്തു