കണ്ണൂരില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവo : അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂരില്‍ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംഭവം അത്യന്തം വേദനാജനകമാണെന്ന് പറഞ്ഞ മന്ത്രി നടപടിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍, ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്‌തെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

പാനൂരിലെ ഹനീഫ സമീറ ദമ്പതിമാരുടെ കുഞ്ഞാണ് മാസം തികയാതെ വീട്ടില്‍ പ്രസവിച്ച്‌
മണിക്കൂറുകള്‍ക്കകം മരിച്ചത്. അടിയന്തര ശുശ്രൂഷ നല്‍കണമെന്ന് പാനൂര്‍ പിഎച്ച്‌സിയില്‍ എത്തി അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടറോ നഴ്സോ വീട്ടിലേക്ക് വന്നില്ലെന്ന് കുടുംബം പറയുന്നു.

എട്ടാം മാസം ഗര്‍ഭിണിയായിരുന്ന സമീറയുടെ ആരോഗ്യനില ഇന്ന് രാവിലെ പെട്ടെന്ന് വഷളായി വീട്ടില്‍ വച്ചുതന്നെ പ്രസവം നടന്നു. രക്തം നില്‍ക്കാത്തതിനാല്‍ അടിയന്തിര ശുശ്രൂഷ നല്‍കാനാവശ്യപ്പെട്ട് ഹനീഫ പാനൂര്‍ പബ്ലിക് ഹെല്‍ത്ത് സെന്ററിലേക്ക് ഓടിയെത്തി എത്തി. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഉടന്‍ വീട്ടിലേക്ക് എത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

പലതവണ പറഞ്ഞിട്ടും കൊവിഡ് സമയം ആയതിനാല്‍ വീട്ടിലെത്തി ശുശ്രൂഷ തരാന്‍ കഴിയില്ലെന്ന് ഹെൽത്ത് സെന്ററിലെ ഡോക്ടറും നഴ്സും ശഠിച്ചു. തുടര്‍ന്ന് പാനൂരിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നിന്നും നഴ്സിനെകൊണ്ടുവന്ന് പൊക്കിള്‍കൊടി മുറിച്ചു. കുഞ്ഞിനെയും കൊണ്ട് പോലീസ് ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...