വീട്ടിൽ അടുക്കി വച്ച നിലയിൽ 36 കന്നാസുകൾ ; പിടിച്ചത് 1260 ലിറ്റർ സ്പിരിറ്റ്

For full experience, Download our mobile application:
Get it on Google Play

മീനാക്ഷിപുരം: പാലക്കാട് മീനാക്ഷിപുരത്ത് വലിയ തോതിൽ സ്പിരിറ്റ് പിടികൂടി. 1260 ലിറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്. സർക്കാർപതിയിലെ കണ്ണയ്യന്റെ വീട്ടിൽ നിന്നാണ് മീനാക്ഷിപുരം പൊലീസ് സ്പിരിറ്റ് പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറ്റൂർ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തേതുടർന്നായിരുന്നു പരിശോധന. ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. കണ്ണയ്യന്റെ വീട്ടിലെത്തിയ പൊലീസ് സംഘത്തിന് കണ്ടെത്താനായത് 36 കന്നാസുകളിലായി സൂക്ഷിച്ച സ്പിരിറ്റ് അടുക്കി വച്ചതായിരുന്നു. ഈ സ്പിരിറ്റും കണ്ണയ്യനേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ണയ്യന്റേതല്ല ഈ സ്പിരിറ്റെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സ്പിരിറ്റ് ആരുടേതാണെന്നും ആർക്ക് വേണ്ടിയാണ് കണ്ണയ്യൻ ഇത് വീട്ടിൽ സൂക്ഷിച്ചതെന്നുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുനർജനി കേസ് : വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി ;...

0
തിരുവനന്തപുരം : വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി....

പ്രവാസികൾക്ക് ഇനിമുതൽ ജനന, മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഓൺലൈനായി തിരുത്താം

0
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ...

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്

0
യുഎഇ : ചൂടിനൊപ്പം മഴയും അസ്ഥിര കാലാവസ്ഥയും...

ചട്ടങ്ങളിൽ ഭേദഗതി : നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ

0
തിരുവനന്തപുരം : പെറ്റ് ഷോപ്പുകളിൽനിന്നു വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിലെ വളർത്തുനായ്ക്കളിലും ആർഎഫ്ഐഡി...