തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറമേകി നിക്ഷേപക സംഗമം. വിവിധ സംരംഭങ്ങൾക്കായി 381.75 കോടി രൂപയുടെ നിക്ഷേപമാണ് സാധ്യമായത്. 23 വ്യവസായികൾ ഇതിനായി സന്നദ്ധത അറിയിച്ചു. നിക്ഷേപകരിൽ നിന്നും താല്പര്യപത്രം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഏറ്റുവാങ്ങി. നിക്ഷേപകർക്കായി സംഘടിപ്പിച്ച സംവാദ പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓൺലൈനായി പങ്കെടുത്തു. സംരംഭങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. സംഗമത്തിൽ പങ്കെടുത്ത നിക്ഷേപകരുടെ സംശയങ്ങൾക്ക് മന്ത്രി മറുപടി നൽകി.
കാട്ടാൽ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കൗൺസിൽ (കെ.ഐ.ഡി.സി), വ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിക്ഷേപക സംഗമം നടന്നത്. വിഴിഞ്ഞം തുറമുഖവും ഔട്ടർ റിംഗ് റോഡും യാഥാർത്ഥ്യമാകുന്നതോടെ കാട്ടാക്കട മണ്ഡലത്തിൽ വ്യവസായ സാധ്യതകൾക്ക് മികച്ച അവസരമാണ് ഒരുങ്ങുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു.
മണ്ഡലത്തിൽ നിന്നുള്ള പത്ത് സ്റ്റാർട്ടപ്പ് ആശയങ്ങൾ സംഗമത്തിൽ അവതരിപ്പിച്ചു. ഇതിൽ കറിക്കൂട്ട്, ഇ- ട്രാക്കർ, എസ്‌കെ എന്നീ സംരംഭങ്ങളെ നിക്ഷേപത്തിനായി തെരഞ്ഞെടുത്തു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി 117 വ്യവസായികളാണ് നിക്ഷേപ സംഗമത്തിൽ പങ്കാളികളായത്. വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.
നിക്ഷേപക സംഗമത്തിന്റെ ഭാഗമായി വിവിധ സംരംഭകരുടെ അവതരണം, മണ്ഡലത്തിലെ വ്യവസായ സാധ്യതകളെ കുറിച്ചുള്ള സംവാദം എന്നിവയും സംഘടിപ്പിച്ചു. നിക്ഷേപകസംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മാറനല്ലൂർ, മലയിൻകീഴ്, കാട്ടാക്കട, വിളപ്പിൽ, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദ്ദീൻ തുടങ്ങിയവരും പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































