കോന്നി : കോന്നി ആനക്കൂട്ടിൽ സ്‌ഥാപിച്ച 3 D തീയേറ്റർ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. കോന്നി ആനക്കൂട്ടിലെത്തിച്ചേരുന്ന സന്ദർശകർക്ക് 20 മിനിറ്റ് ദൈർഘ്യമുള്ള 3 D വീഡിയോയിൽ കോന്നി ഇക്കോ ടൂറിസത്തെ സംബന്ധിച്ചുള്ള അറിവുകൾ നൽകുകയും 15 മിനിറ്റ് വിനോദോപാദിയായുമുള്ള ഹ്രസ്വ ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. 31.30 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർണമായും ശീതികരിച്ച 3 D തീയേറ്റർ നിർമിച്ചത്.
ത്രിഡി തിയേറ്ററിൽ 35 പേർക്ക് ഒരേസമയം ചിത്രങ്ങൾ കാണാം.
എറണാകുളം അസ്‌ഥാനമായുള്ള ഡിജിറ്റൽ മാജിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനമാണ് 3 D തീയേറ്റർ നിർമ്മാണപ്രവർത്തി ഏറ്റെടുത്തത്. കോന്നി ആനക്കൂട്ടിൽ എത്തിച്ചേരുന്ന സന്ദർശകർക്ക് പുതിയ 3D തീയേറ്റർ നവ്യാനുഭവം ആയിരിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ കലക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ അയൂഷ് കുമാർ കോറി ഐ എഫ് എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീ സാബു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി അജി കുമാർ, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ഇക്കോ ടൂറിസം കോഡിനേറ്റർ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.