കോന്നി ആനക്കൂട്ടിൽ സ്‌ഥാപിച്ച 3 D തീയേറ്റർ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ആനക്കൂട്ടിൽ സ്‌ഥാപിച്ച 3 D തീയേറ്റർ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. കോന്നി ആനക്കൂട്ടിലെത്തിച്ചേരുന്ന സന്ദർശകർക്ക് 20 മിനിറ്റ് ദൈർഘ്യമുള്ള 3 D വീഡിയോയിൽ കോന്നി ഇക്കോ ടൂറിസത്തെ സംബന്ധിച്ചുള്ള അറിവുകൾ നൽകുകയും 15 മിനിറ്റ് വിനോദോപാദിയായുമുള്ള ഹ്രസ്വ ചിത്രമാണ് പ്രദർശിപ്പിക്കുന്നത്. 31.30 ലക്ഷം രൂപ ചിലവഴിച്ചാണ് പൂർണമായും ശീതികരിച്ച 3 D തീയേറ്റർ നിർമിച്ചത്.
ത്രിഡി തിയേറ്ററിൽ 35 പേർക്ക് ഒരേസമയം ചിത്രങ്ങൾ കാണാം.

എറണാകുളം അസ്‌ഥാനമായുള്ള ഡിജിറ്റൽ മാജിക്‌ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്‌ഥാപനമാണ് 3 D തീയേറ്റർ നിർമ്മാണപ്രവർത്തി ഏറ്റെടുത്തത്. കോന്നി ആനക്കൂട്ടിൽ എത്തിച്ചേരുന്ന സന്ദർശകർക്ക് പുതിയ 3D തീയേറ്റർ നവ്യാനുഭവം ആയിരിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ കലക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ അയൂഷ്‌ കുമാർ കോറി ഐ എഫ് എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീ സാബു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി അജി കുമാർ, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ഇക്കോ ടൂറിസം കോഡിനേറ്റർ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...