സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ മണ്ണിടിച്ചിലുണ്ടായത്. രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് വലിയ പാറകള്‍ വീണുകിടക്കുന്നതാണ് ഗതാഗതം തടസപ്പെടാന്‍ കാരണം. ആളപായമില്ല. സിക്കിമില്‍ കനത്ത മഴ തുടരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. യുക്സോം-താഷിഡിംഗ് മേഖലയില്‍ റിംബിയെയും ഖേചുപെരിയെയും ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്. റോഡിനിരുവശത്തുമുള്ള ദുര്‍ബല പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കാമെന്നും മഴയ്ക്ക് ശമനമില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നില്‍ക്കാതെ പെയ്യുന്ന മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു. സിക്കിമിലും ഡാര്‍ജിലിങിലും മൊബൈല്‍ കണക്ടിവിറ്റിക്ക് ഉള്‍പ്പെടെ വലിയ തോതില്‍ തടസം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകട സാധ്യത മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. സിക്കിമിലെ വിവിധ റോഡുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. റോഡിലേക്ക് വീണ പാറക്കല്ലുകളും മറ്റ് അവശിഷ്ടങ്ങളും പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...