കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന നടത്തിയ സംഭവത്തിൽ ഇരുപതോളം വനിതകൾക്കെതിരെ കേസ്. പാലക്കാട് ഗോപാലപുരം കെിജഎഫ് ലോട്ടറി ഏജൻസിയിലാണ് സംഭവം. കെിജഎഫ് ലോട്ടറി ഏജൻസിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വ്യാജ ലോട്ടറിയെ തുറന്നുകാട്ടിയ ട്വന്റിഫോർ വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി. ഐടി കമ്പനിയുടെ കോൾ സെന്ററിന് സമാനമായി സജ്ജീകരിച്ച മുറിയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോട്ടറി തട്ടിപ്പ് നടത്തി വന്നത്.

ഇവിടെ നിന്നു 26 മൊബൈൽ ഫോണുകളും 7 ലക്ഷം രൂപയും പിടികൂടി. നിയമാനുസൃത ലോട്ടറി വിൽപ്പനയുടെ പരിധി മറികടന്നാണ് ഇവിടെ ഇടപാടുകൾ നടന്നതെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിന്റെ തുടർച്ചയായാണ് കൊഴിഞ്ഞാമ്പാറയിലെ അനധികൃത ലോട്ടറി വിൽപ്പന കേന്ദ്രത്തിലും പരിശോധന. 20 വനിതകളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലിന് ശേഷം പോലീസ് നോട്ടീസ് നൽകി വിട്ടയച്ചു. ഇത്തരം സംഘങ്ങൾക്കെതിരെയുള്ള അന്വേഷണം വ്യാപകമായി തുടരുകയാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...

തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

0
തൃശൂർ: തൃശൂരിലെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി...