പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം പ്രമാടം റിവേറിൻ ടർഫിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ. ജി.റെജി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്.ചെയർപേഴ്‌സൺ തുളസി കെ. പി.മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ ശില്പ കെ., ഫുഡ്ബോൾ ട്രയിനർ അബ്രഹാം ജോൺ, സി.ഡി.എസ്.മെമ്പറൻമാരായ ശ്രീകലാ റെജി, റിൻസി മാത്യു, കൂടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ അജ്ഞന മധു, സമുന്നതി ആർ.പി.വിനീത വിജയൻ എന്നിവർ പ്രസംഗിച്ചു.
മികച്ച ഫുട്ബോൾ പരിശീലകനായ അബ്രഹാം ജോണിനെ യോഗത്തിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു. കളിക്കപ്പുറം തലമുറകളെ ഒന്നിപ്പിക്കുന്ന ഒരു ജനവികാരമായി മാറി ഫുട്ബോൾ പരിശീലനം. സൗഹൃദ ഫുട്ബോൾ മത്സരത്തിലെ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും മെഡലുകൾ വിതരണം ചെയ്തു. പരിശീലനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. ആദ്യമായി ടർഫിൽ വന്ന് മത്സരത്തിൽ പങ്കെടുത്തത് കുട്ടികൾക്ക് വ്യത്യസ്ത അനുഭവവും ആവേശവുമായി.






























