വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

For full experience, Download our mobile application:
Get it on Google Play

പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. ബിഹാറിലെ ജമുയി സദർ ആശുപത്രിയിലാണ് സംഭവം. വെള്ളിയാഴ്ച രണ്ട് ഗർഭിണികളുടെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് ഓപറേഷൻ തിയറ്ററിൽ വൈദ്യുതി നിലച്ചത്. ഏകദേശം 45 മിനിറ്റാണ് വൈദ്യുതി തടസപ്പെട്ടത്.പ്രസവ വാർഡിൽനിന്ന് ഓപറേഷൻ തിയറ്ററിലേക്ക് മാറ്റിയ പൂജ കുമാരി, അഞ്ജനി കുമാരി എന്നിവരുടെ ശസ്ത്രക്രിയകളാണ് നടന്നുകൊണ്ടിരുന്നത്. ഇതിനിടെയാണ് വൈദ്യുതി തടസപ്പെട്ടത്.

ബാക്കപ്പായി സൂക്ഷിച്ചിരുന്ന ജനറേറ്ററും പ്രവർത്തിച്ചില്ല. തുടർന്ന് ഡോക്ടർമാർ ടോർച്ചുകളുടെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റുകളുടെയും സഹായത്തോടെ ശസ്ത്രക്രിയ തുടരുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ശസ്ത്രക്രിയ നടത്തുന്നതിനായി ഒരു നഴ്സ് ​​മൊബൈൽ ഫോൺ ഫ്ലാറ്റ് ലൈറ്റ് ഓണാക്കി വെളിച്ചം നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. ഡോ. ശാലിനി കുമാരി, ഡോ. രഘുനന്ദൻ, ഓപറേഷൻ തിയറ്റർ അസിസ്റ്റന്റ് അമിത് കുമാർ എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കെടുത്തത്.

സംഭവത്തെക്കുറിച്ച് ഡോക്ടർമാർ സിവിൽ സർജനെയും ആശുപത്രി സൂപ്രണ്ടിനെയും വിവരം അറിയിച്ചു. അതേസമയം മുമ്പും ശസ്ത്രക്രിയക്കിടെ വൈദ്യുതി തടസം നേരിട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ആശുപത്രി മാനേജർ രമേഷ് പാണ്ഡെ ആരോപണം നിഷേധിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചതായും ഉന്നതതല അന്വേഷണം ആരംഭിച്ചതായും ജമുയി സദർ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. തനേഷ് കുമാർ അറിയിച്ചു. വൈദ്യുതി വിതരണം തടസപ്പെട്ടതും ബാക്കപ്പ് സംവിധാനം പ്രവർത്തിക്കാതിരുന്നതും അ​ധികൃതർ അന്വേഷിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...