നിലമ്പൂര്‍ : മൂന്ന് അക്ക ലോട്ടറി തട്ടിപ്പ് നിലമ്പൂരില്‍ ഒരാള്‍ അറസ്റ്റില്‍. കേരള സര്‍ക്കാര്‍ ലോട്ടറിക്ക് സമാന്തരമായി മൂനക്ക ലോട്ടറി തട്ടിപ്പ് നടത്തിയയാളെ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മുക്കട്ട വല്ലപ്പുഴ സ്വദേശി പാങ്ങാടന്‍ സിദ്ദീഖിനെയാണ് (53) അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിലമ്പൂര്‍ മുക്കട്ടയില്വെച്ച് ഇയാളില്‍നിന്ന് 9000 രൂപയും മൂന്നക്ക നമ്പറുകള്‍ എഴുതിയ സ്ലിപ്പുകളും പിടിച്ചെടുത്തത്. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തിയാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്.
ഇടപാടുകാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ അനധികൃത ഇടപാടാണ് ഈ രീതിയില്‍ പ്രദേശത്ത് നടക്കുന്നുന്നതെന്ന് പോലീസ് പറഞ്ഞു. നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് ബിനുവിെന്റ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ എസ്.ഐ എം.അസൈനാര്‍, എ.എസ്.ഐ അന്‍വര്‍ സാദത്ത്, സി.പി.ഒ മാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ്, എം.കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.