മാനന്തവാടി : മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് എട്ടു വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കല്‍പറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ഝാര്‍ഖണ്ഡ് സാഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അന്‍സാരിയെയാണ് (28) കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും, പോക്സോ നിയമപ്രകാരം അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.എം അബ്ദുല്‍ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ മനോജ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് എട്ടു വര്‍ഷം തടവും 30,000 രൂപ പിഴയും
RECENT NEWS
Advertisment