മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് എട്ടു വര്‍ഷം തടവും 30,000 രൂപ പിഴയും

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് എട്ടു വര്‍ഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. കല്‍പറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ഝാര്‍ഖണ്ഡ് സാഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അന്‍സാരിയെയാണ് (28) കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും, പോക്സോ നിയമപ്രകാരം അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 2020 മേയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.എം അബ്ദുല്‍ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ മനോജ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...