ഗ്രീൻ ഫീൽഡ് ദേശീയ പാതയുടെ നിർമാണത്തിന് ഏറ്റെടുക്കുന്നത് 4.50 ഹെക്ടർ വനഭൂമി

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരുവനന്തപുരം–അങ്കമാലി ഗ്രീൻ ഫീൽഡ് ഹൈവേക്കായി ഏറ്റെടുക്കുന്നത് 4.50 ഹെക്ടർ വനഭൂമി. പൊന്തൻപുഴ വനത്തിന്‍റെ പ്ലാച്ചേരി മുതൽ നടുക്കേ കലുങ്കു വരെയാണ് ഗ്രീൻ ഫീൽഡ് ദേശീയ പാതയുടെ നിർമാണത്തിനായി  ഏറ്റെടുക്കുന്നത്. കിഴക്ക് ദിശയിലൂടെ ചാരുവേലിയിലെത്തിയാണ് പാത കടന്ന് പോകുക. പാതക്കായി തയാറാക്കിയ അലൈൻമെന്‍റ് പ്രകാരം തലച്ചിറയിൽ നിന്നാണ് പാത റാന്നി താലൂക്കിൽ പ്രവേശിക്കുന്നത്. ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ നിന്ന് ചെല്ലക്കാട് വരെ പുനലൂർ–മൂവാറ്റുപുഴ പാതയോട് ചേർന്നാണ് പാത കടന്ന് പോകുന്നത്.

ചെല്ലക്കാട് മുതൽ ചെത്തോങ്കര വരെ വയൽ ഭാഗത്ത് കൂടിയാകും എത്തുക. ചെത്തോങ്കര നിന്ന് കിഴക്കോട്ട് പാത തിരിഞ്ഞ് മുക്കാലുമണിലെത്തും. തുടർന്ന് വനം വകുപ്പിന്‍റെ റാന്നി ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസിന് സമീപത്ത് കൂടി തെക്ക് കിഴക്ക് ദിശയിൽ ചെറുകുളഞ്ഞി വഴി നീങ്ങും. തുടർന്ന് പമ്പാതീരം വഴി വടശേരിക്കര ഗവ. ന്യു യുപിഎസിന് മുന്നിലെത്തി വലത്ത് തിരിയും.

കല്ലാറിന്‍റെ തെക്കുവശത്ത് കൂടി വടശേരിക്കരയെത്തും. നദിയിൽ പാലം നിർമിക്കും. വടശേരിക്കര ടൗണിൽ ബൈപാസാകും പരിഗണിക്കുക. കല്ലാറിന്‍റെ തെക്ക് വശത്ത് കൂടിയാണ് മനോരമ മുക്കിലെത്തുക. ഇവിടെ മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയോട് ചേർന്ന് കുമ്പളാംപൊയ്ക ജംക്‌ഷന് സമീപം വരെയെത്തി കിഴക്കോട്ട് തിരിഞ്ഞ് തെക്കുംമല, തലച്ചിറ, കൊന്നപ്പാറ, പയ്യനാമൺ വഴി പെരിഞൊട്ടയ്ക്കലെത്തും. കോന്നി മെഡിക്കൽ കോളജിന് സമീപത്ത് കൂടിയാണ് തുടർന്ന് പാത കടന്ന് പോകുക.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് പദ്ധതി സാങ്കേതിക കുരുക്കിൽ

0
മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ അമൃത...

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവം ; എഡിജിപി അജിത് കുമാറിനെതിരായ...

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എംആർ...