വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ഒ​റ്റ​പ്പാ​ലം : മ​നി​ശ്ശീ​രി​യി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍.ക​ല്ലി​പ്പാ​ടം ചി​റ​ങ്ങോ​ണം​കു​ന്ന് വീ​ട്ടി​ല്‍ സ​ന്തോ​ഷ് (30), അ​ന്പ​ല​വ​ട്ടം പ​ന​മ​ണ്ണ കീ​ഴ്മു​റി ചീ​നി​ക്ക​പ്പ​ള്ളി​യാ​ലി​ല്‍ കൃ​ഷ്ണ​ദാ​സ് (25), രാ​ജീ​വ് (23), കു​ള​പ്പു​ള്ളി കു​ന്ന​ത്തു​വീ​ട്ടി​ല്‍ സാ​ജ​ന്‍ (29) എ​ന്നി​വ​രെ​യാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.ല​ക്കി​ടി പ​യ്യ​പ്പാ​ട്ട് നി​ഷി​ലി​നെ (43) മ​നി​ശ്ശീ​രി​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ ക​യ​റി മ​ദ്യ​ക്കു​പ്പി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും വാ​ള്‍​കൊ​ണ്ട് കൈ​ക്ക് വെ​ട്ടി​യും പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി.വ​ള​ര്‍​ത്തു​നാ​യ ​ഇ​ട​പാ​ടി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ലെ​ത്തി​യ​ത്. 24ന് ​രാ​ത്രി 10.30നാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​യ​വ​ര്‍ ഒ​രു​മാ​സം​മു​മ്പ് നി​ഷി​ലി​ന് 4,000 രൂ​പ​യ്ക്ക് ഒ​രു വ​ള​ര്‍​ത്തു​നാ​യ​യെ വി​റ്റി​രു​ന്നു.നി​ഷി​ല്‍ കു​ടും​ബ​വു​മാ​യി താ​മ​സി​ക്കു​ന്ന​വീ​ട്ടി​ല്‍ 24ന് ​അ​തി​ക്ര​മി​ച്ചു​ക​യ​റി നാ​യ​യെ തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​താ​ണ് അ​ക്ര​മ​ത്തി​ലെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഖാദി ഓണം മേള നറുക്കെടുപ്പ് നടത്തി ഖാദി ഓണം മേളയോടനുബന്ധിച്ചുള്ള ആദ്യ പ്രതിവാര...

പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിവാർഷിക പൊതുയോഗം

0
പത്തനംതിട്ട : ജില്ലയിലെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകളുമായി ചേർന്ന് നല്ല...

സഹകരണ മേഖല പിടിച്ചെടുക്കൽ പരിപാടി അവസാനിപ്പിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സഹകരണ മേഖല മുഴുവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ...

സ്വത്തുവിവരം മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ രാജീവ് ചന്ദ്രശേഖരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം...