പശ്ചിമ ബംഗാള്‍ : പശ്ചിമ ബംഗാളിൽ ഒമിക്രോൺ ഉപ വകഭേദം ബിഎഫ്.7-ന്‍റെ നാല് കേസുകൾ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്തിടെ യുഎസിൽ നിന്ന് മടങ്ങിയെത്തിയ നാല് പേരുടെ ജീനോം സീക്വൻസിംഗിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം ബാധിച്ചതായി സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാല് പേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് പേരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരും നാദിയ ജില്ല സ്വദേശികളുമാണ്. ഒരാൾ ബീഹാറിൽ നിന്നുള്ളയാളാണ്. എന്നാൽ നിലവിൽ ഇയാൾ കൊൽക്കത്തയിലാണ് താമസിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗബാധിതരായ ഈ നാല് പേരുമായി ആകെ 33 പേർ സമ്പർക്കം പുലർത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് കണ്ടെത്തി.
“33 പേരും നിലവിൽ ആരോഗ്യവാന്മാരാണ്. അവരുടെ അവസ്ഥ ഞങ്ങൾ നിരീക്ഷിച്ചു വരികയാണ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ മാസം മുതൽ വിദേശത്ത് നിന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ കോവിഡ് ബാധിതരുടെ എല്ലാവരുടെയും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ആഴ്‌ച്ച കൊൽക്കത്ത വിമാനത്താവളത്തിൽ ഒരു വിദേശ പൗരൻ ഉൾപ്പെടെ രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അവരുടെ ജീനോം സീക്വൻസിംഗ് പരിശോധന നടത്തിയപ്പോൾ അവർക്ക് ഒമൈക്രോണിന്റെ BF.7 സബ്‌വേരിയന്റ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.