പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ

For full experience, Download our mobile application:
Get it on Google Play

കാൺപൂർ: പ്രതിശ്രുത വധുവിന്റെ വീട്ടുകാർ മുന്നോട്ടുവെച്ച നിബന്ധന അം​ഗീകരിക്കാത്തതിനെ തുടർന്ന് അമ്മയെ കൊലപെടുത്തി മകൻ. ഉത്തർപ്ര​ദേശിലെ കാൺപൂരിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെകുത്തിക്കൊലപെടുത്തുകയായിരുന്നു. 55കാരിയായ പ്രമീള സിങ് ആണ് കൊല്ലപ്പെട്ടത്. മകൻ രാജാ സിങ് (28) അറസ്റ്റിലായി. പെൺകുട്ടിയെ വിവാഹം കഴിയ്ക്കാനായി വീടിന്റെ ഉടമസ്ഥാവകാശം അമ്മയുടെ പേരിൽനിന്ന് തന്റെ പേരിലേക്ക് മാറ്റാൻ യുവാവ് ആവശ്യപ്പെട്ടുവെങ്കിലും അമ്മ അം​ഗീകരിച്ചില്ല. തുടർന്നായിരുന്നു കൊലപാതകം. മകളുടെ വീട്ടിൽ വെച്ചാണ് പ്രമീളയെ രാജാ സിങ് കൊലപെടുത്തിയത്.

ഗ്രാമത്തിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഉറപ്പിച്ചു. എന്നാൽ പെൺകുട്ടിയുടെ കുടുംബം വിവാഹത്തിന് നിബന്ധന വെച്ചു. വീട് രാജയുടെ പേരിലാക്കണമെന്നായിരുന്നു നിബന്ധന. പെൺവീട്ടുകാരുടെ ആവശ്യം പ്രമീള അം​ഗീകരിച്ചില്ല. പത്ത് ദിവസം മുമ്പ്, പ്രമീള സിംഗിന് പൊള്ളലേറ്റു. തുടർന്ന് അവർ വിശ്രമത്തിനായി മകളുടെ വീട്ടിലേക്ക് പോയി. ബുധനാഴ്ച രാവിലെ 9.45 ന് രാജ സഹോദരി പ്രീതുവിന്റെ വീട്ടിലെത്തി ഉറങ്ങിക്കിടന്ന അമ്മയെ കുത്തിക്കൊലപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. പ്രമീളയുടെ നിലവിളി കേട്ട് പ്രീതു ഓടിയെത്തിയപ്പോൾ അമ്മ നിലത്ത് രക്തം വാർന്ന് കിടക്കുന്നതാണ് കണ്ടത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...