കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. സുകുമാരൻ നായർക്ക് പകരം എൻഎസ്എസ് രജിസ്ട്രാറാണ് പത്തനാപുരം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പത്മാകഫേ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടാത്തതിലെ അതൃപ്തിയോടെ താലൂക്ക് യൂണിയൻ മുൻ പ്രസിഡൻ്റ് കൂടിയായ കെബി ഗണേഷ് കുമാർ എഫ്ബി പോസ്റ്റിൽ വിമർശനം ഉന്നയിച്ചിരുന്നു. തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ പിതൃത്വം ഏറ്റെടുക്കുകയാണ്.

തൻ്റെ നേതൃത്വത്തിലാണ് പത്മാകഫെ യഥാർത്ഥ്യമാക്കിയതെന്നും മാധ്യമങ്ങളിലൂടെ ഉദ്ഘാടന വിവരം അറിഞ്ഞതിൽ സന്തോഷമെന്നുമായിരുന്നു വിമർശനം. സുകുമാരൻ നായരെയും ഗണേഷ് കുമാറിനെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉദ്ഘാടന ചടങ്ങിൽ കൂടുതൽ പോലീസുകാരെ നിയോഗിച്ചിരുന്നു. പത്മാകഫെയ്ക്ക് സമീപം ഗണേഷ് കുമാറിന് അഭിവാദ്യം അറിയിച്ച് ഫ്ലക്സ് ബോർഡുകളും ഉയർന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...