ഇടിമിന്നലേറ്റ് ഒരു വീട്ടിലെ നാലു കറവ പശുക്കള്‍ ചത്തു

For full experience, Download our mobile application:
Get it on Google Play

ആലുവ : ഇടിമിന്നലേറ്റ് ഒരു വീട്ടിലെ നാലു പശുക്കള്‍ ചത്തു. സൗത്ത് ചാലക്കല്‍ അസ്ഹര്‍ കോളജിന് സമീപം കുഴിക്കാട്ടുമാലി ഷമീറി​ന്റെ തൊഴുത്തില്‍ കെട്ടിയിട്ട കറവപ്പശുക്കളാണ് ഞായറാഴ്​ച പുലര്‍​ച്ചെ ചത്തത്. പശുക്കളെ കറക്കാന്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. മിന്നല്‍ കടന്നുപോയ ഭാഗത്തുനിന്ന നാലു പശുക്കളും വീണ്​ കിടക്കുന്നതാണ് ഷമീറിന് കാണാന്‍ കഴിഞ്ഞത്. കീഴ്‌മാട്‌ വെറ്റിനറി ഡോക്ടര്‍ ബബിത മോസ്റ്റ്മോര്‍ട്ടം നടത്തി.

നാല്​ കറവപശുക്കളും ചത്തതോടെ ജീവിതമാര്‍ഗം വഴിമുട്ടിയിരിക്കുകയാണ്​ ഷമീറിന്​. 15ാം വയസ്സ്​ മുതല്‍ ക്ഷീര മേഖലയില്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നയാളാണ്​. ചാലയ്ക്കല്‍, വാഴക്കുളം ഭാഗങ്ങളിലായി നിരവധി വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഷമീര്‍ പാല്‍ എത്തിക്കുന്നത്. രോഗിയായ മാതാവി​ന്റെയും കുടുംബത്തി​ന്റെയും ചെലവുകള്‍ പാല്‍ വിറ്റാണ്​ ഷമീര്‍ കണ്ടെത്തിയിരുന്നത്. സര്‍ക്കാരി​ന്റെ  കാരുണ്യത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...