വീണ്ടും കാട്ടാനയുടെ ആക്രമണം ; ചിന്നക്കനാലില്‍ 4 വീടുകള്‍ തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

രാജകുമാരി: ചിന്നക്കനാല്‍ മുത്തമ്മ കോളനിയില്‍ കാട്ടാന 4 വീടുകള്‍ ആക്രമിച്ചു. അന്നലക്ഷ്മി, പ്ലാവടിയാന്‍, മുനിയാണ്ടി, പാണ്ഡ്യന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് രാത്രി 12 ന് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ഇതില്‍ അന്നലക്ഷ്മിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്ത് തന്നെയുള്ള ശാന്തിയുടെ വീടിന്റെ വാതിലും ഒറ്റയാന്‍ തകര്‍ത്തു. ശാന്തി, ഭാര്‍ത്താവ് മുനിയാണ്ടി, മരുമകള്‍ സത്യ, കൊച്ചുമക്കളായ അര്‍ണവ്, ദര്‍ശിനിയ എന്നിവരാണ് ഈ വീട്ടിലുണ്ടായിരുന്നത്.

മുനിയാണ്ടിയും ഭാര്യയും കൊച്ചുമക്കളെയുമെടുത്ത് പിന്‍വാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപെട്ടു. തൊട്ടടുത്തുള്ള പാണ്ഡ്യന്റെ വീടിന്റെ വാതിലും ഒറ്റയാന്‍ കുത്തി പൊളിക്കാന്‍ ശ്രമിച്ചു. പ്ലാവടിയാന്റെ വീടിന്റെ വാതിലും ഒറ്റയാന്‍ കുത്തി പൊളിച്ചു. എണ്‍പതു വയസുകാരനായ പ്ലാവടിയാനും മകന്‍ ലിംഗനാഥും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ആന വീടിന് നേരെ ആക്രമണം നടത്തിയതോടെ ലിംഗനാഥ് പിതാവിനെ പിന്‍ഭാഗത്തെ ജനലിലൂടെ പുറത്തിറക്കി സമീപത്തെ വീട്ടിലെത്തിച്ചു രക്ഷപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...