സിപിഐഎം കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു ; കേരളത്തിൽ നിന്ന് 4 പുതുമുഖങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐഎം കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളാണ് ഉള്ളത്. ഇതിൽ നാല് പേർ കേരളത്തിൽ നിന്നാണ്. പി രാജീവ്, കെഎൻ ബാലഗോപാൽ, പി സതീദേവി, സിഎസ് സുജാത എന്നിവെരാണ് കേന്ദ്ര കമ്മിറ്റിയിൽ. പിബിയിലേക്ക് എ വിജയരാഘവനെയും തെരഞ്ഞെടുത്തു. 75 വയസ് എന്ന പ്രായപരിധി കർശനമാകുന്നതിനാൽ എസ്.രാമചന്ദ്രൻ പിള്ളയും ബിമൻ ബോസും ഹന്നൻ മൊള്ളയും പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി.

കേന്ദ്ര കമ്മിറ്റിയിലെ എണ്ണം ഇത്തവണ കുറച്ചു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് ഇത്തവണ തെരഞ്ഞെടുത്തത്. ഇതിൽ 15 പേർ വനിതകളാണ്. വി.എസ് അച്യുതാനന്ദനും, പാലൊളി മുഹമ്മദ് കുട്ടിയും പ്രത്യേക ക്ഷണിതാക്കളായി തന്നെ കേന്ദ്ര കമ്മിറ്റിയിൽ തുടരും. പൊളിറ്റ് ബ്യൂറോയിൽ നിന്ന് പ്രായാധിക്യം മൂലം ഒഴിവാക്കുന്ന എസ് രാമചന്ദ്രൻ പിള്ളയും പ്രത്യേക ക്ഷണിതാവാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യ വകുപ്പ്

0
കണ്ണൂർ : പാനൂരിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ....

ബംഗളൂരു സ്‌ഫോടനക്കേസിൻ്റെ വിചാരണക്കോടതി മാറ്റി

0
കോഴിക്കോട് : ബംഗളൂരു സ്‌ഫോടനക്കേസിൻ്റെ വിചാരണക്കോടതി മാറ്റി. ബംഗളൂരു അഡി. സിറ്റി...

ഓപ്പറേഷൻ സിന്ദൂർ : വീരമൃത്യുവരിച്ചത് ആറ് ധീരസൈനികർ – പേരുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ...

വെള്ളാറ മേമല എം.ഡി.യു.പി സ്കൂളിന് പ്രവാസി സംസ്കൃതി അസോസിയേഷൻ പുസ്തകങ്ങൾ കൈമാറി

0
വെണ്ണിക്കുളം: വായനാപക്ഷാചരണത്തോടനുബന്ധിച്ച് പ്രവാസി സംസ്കൃതി അസോസിയേഷൻ സമാഹരിച്ച പുസ്തകങ്ങൾ വെള്ളാറ മേമല...