ആലപ്പുഴ: ഗ്യാസ് സിലിണ്ടര്‍ സ്റ്റൗവില്‍ ഘടിപ്പിച്ച് പരിശോധിക്കുന്നതിനിടെ പാചകവാതകം ചോര്‍ന്ന് പെണ്‍കുട്ടിയുള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്. കരുമാടി അജോഷ് ഭവനില്‍ ആന്‍്റണി (50), ഭാര്യ സീന (45) മകള്‍ അനുഷ (9), പാചകവാതക വിതരണക്കാരന്‍ ആന്‍റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സാരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിലിണ്ടര്‍ ഘടിപ്പിച്ച് സ്റ്റൗ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ പാചകവാതകം ചോര്‍ന്ന് തീയാളുകയായിരുന്നു. അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു. ഫയല്‍ ഫോഴ്സെത്തിയാണ് തീ കെടുത്തിയത്. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയായിരുന്നു അപകടം.