രാജീവ് ഗാന്ധി വധക്കേസ് : നളിനിയടക്കം മുഴുവന്‍ പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന മുഴുവൻ പ്രതികളേയും മോചിതരാക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. നളിനി ശ്രീഹരൻ, ആർ.പി. രവിചന്ദ്രൻ എന്നിവരുൾപ്പെടെ എല്ലാവരെയും വിട്ടയയ്ക്കാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ആറു പേരാണ് കേസിൽ നിലവിൽ ജയിൽശിക്ഷ അനുഭവിക്കുന്നത്.

മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹർജികളിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ ബിആർ ഗവായ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നളിനിയെയും രവിചന്ദ്രനെയും കൂടാതെ, റോബർട്ട് പയസ്, രാജ, ശ്രീഹരൻ, ജയ്കുമാർ എന്നിവരാണ് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നത്.

കേസിലെ മറ്റൊരു പ്രതിയായ എജി പേരറിവാളൻ സമർപ്പിച്ച ഇളവ് ഹർജിയിലെ മുൻ വിധിക്ക് തുല്യമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. പേരറിവാളൻ കേസിൽ ദയാഹർജിയിൽ തീരുമാനമെടുക്കുന്നതിൽ ഗവർണറുടെ അമിതമായ കാലതാമസം സുപ്രീം കോടതി ശ്രദ്ധിക്കുകയും ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.

1991 മെയ് 21നായിരുന്നു തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇയുടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന പെൺകുട്ടിയായിരുന്നു ചാവേർ. പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ഇതുവരെ നടപടി എടുത്തിരുന്നില്ല. 30 വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾ ജയിൽ മോചിതരാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...