​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യുടെ അമ്മക്കെതിരെ നാ​ഗേന്ദ്രൻ നടത്തിയ അപകീർത്തി പരാമർശം വ്യാപക വിമർശനമേറ്റുവാങ്ങിയിരുന്നു. തുടർന്നാണ് വിശദീകരണവുമായി രം​ഗത്തെത്തിയത്. ഞാൻ വേദിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ച് ചിത്രീകരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും തന്റെ പരാമർശം യാതൊരുവിധ ദുരുദ്ദേശ്യത്തോടെയും ആരെയും ഉദ്ദേശിച്ചല്ലെന്നും നൈനാർ പറഞ്ഞു. സ്വന്തം അമ്മയോടും ജന്മനാടിനോടും മാതൃഭാഷയോടും അളവറ്റ സ്നേഹവും കരുതലുമുള്ള ആളാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു.

നൈനാറിന്റെ പരാമർശത്തിനെതിരെ ബിജെപി വനിതാ നേതാവ് ഖുശ്ബുവും രം​ഗത്തെത്തിയിരുന്നു. നൈനാറിന്റേത് വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമായ പരാമർശമാണെന്നും തന്റെ നേതാവ് മോദി സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ഖുശ്ബു സോഷ്യൽമീഡിയയിൽ കുറിച്ചു. നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനെക്കുറിച്ച് നടന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ച് നടത്തിയ പ്രസംഗത്തിലാണ് വിജയ്‌യുടെ അമ്മയെ വലിച്ചിഴച്ച് നൈനാർ നാഗേന്ദ്രൻ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ചത്. സംഭവത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ ഒരു അഭിഭാഷക ഡിജിപിക്ക് ഓൺലൈനായി പരാതി നൽകി.

വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നൈനാറിന്‍റെ പരാമർശത്തിനെതിരെ ഭരണകക്ഷി മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന് വിസികെ (VCK) നേതാവ് വണ്ണിയരസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...