ന്യൂഡല്‍ഹി : സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ (സി.ആര്‍.പി.എഫ്) ഒരാള്‍ക്കും അതിര്‍ത്തിരക്ഷാസേനയിലെ (ബി.എസ്.എഫ്) നാല് ജവാന്മാര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ എണ്ണം 295 ആയി. 28 പേര്‍ സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മൂന്നു ബി.എസ്.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സേനയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 214 ആയി. 22 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് 1,01,139 പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ മരിച്ച 134 പേര്‍ അടക്കം ആകെ മരണസംഖ്യ 3,163 ആയി. 39,174 പേര്‍ സുഖംപ്രാപിച്ചു.