Wednesday, May 7, 2025 8:49 pm

ചിത്രം പോലെ മനസിൽ പതിഞ്ഞ പിതാവിന്റെ ക്രൂരത ; 8 വയസുകാരന്റെ മൊഴിയിൽ 40കാരനായ പിതാവിന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കുഞ്ഞ് മനസിൽ ചിത്രം പോലെ പതിഞ്ഞ് പിതാവിന്റെ ക്രൂരത. എട്ട് വയസുകാരന്റെ മൊഴിയിൽ 40 കാരനായ പിതാവിന് ജീവപര്യന്തം. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിനാണ് ചെന്നൈ സെഷൻസ് ജഡ്ജ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഭർത്താവിന് മറ്റൊരു സ്ത്രീയോടുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പിന്നാലെ നടന്ന വാക്കേറ്റത്തിനൊടുവിലാണ് ബി സുരേഷ് എന്ന 40 കാരൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. 8ഉം 6ഉം വയസുള്ള കുട്ടികൾക്ക് മുന്നിൽവെച്ചായിരുന്നു കൊലപാതകം. ഭാര്യയും 33കാരിയുമായ കൽപന വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതായാണ് ഇയാൾ അയൽവാസികളോടും പോലീസിനോടും വിശദമാക്കിയിരുന്നത്. ഉറങ്ങിക്കിടക്കുമ്പോൾ വലിയ ശബ്ദം കേട്ട് നോക്കുമ്പോൾ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ യുവതി കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചാണെന്നും ബെൽട്ട് പോലുള്ള വസ്തു ഉപയോഗിച്ചാണ് ശ്വാസം മുട്ടിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏറെക്കാലമായി മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസിച്ചിരുന്ന 40കാരൻ അടുത്തിടെയാണ് വീട്ടിലേക്ക് മടങ്ങി എത്തിയതെന്നും ഇതിനെ ചൊല്ലി വീട്ടിൽ വാക്കുതർക്കം പതിവായിരുന്നുവെന്നും വ്യക്തമായത്. കേസിൽ 40കാരനെതിരെ രണ്ട് നിർണായക സാക്ഷികളെയാണ് പ്രോസിക്യൂഷൻ കൊണ്ടുവന്നത്. ഇതിലൊന്ന് 40കാരന്റെ എട്ട് വയസുള്ള മകനായിരുന്നു. അമ്മയെ പിതാവ് പതിവായി മർദ്ദിക്കുമായിരുന്നുവെന്നും സംഭവ ദിവസം നടന്ന അക്രമവും കുട്ടി കോടതിയിൽ വിശദമാക്കി. ഇതിന് പുറമേ അയൽവാസിയുടെ മൊഴി കൂടി കണക്കിലെടുത്താണ് കോടതി 40കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2008ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. അടുത്ത കാലത്തായി മറ്റൊരു സ്ത്രീയുമായി ബന്ധം ആരംഭിച്ചതോടെ ഇയാൾ ഭാര്യയേയും മക്കളേയും അവഗണിക്കുന്നത് പതിവായിരുന്നു. 2018 സെപ്തംബറിൽ കൊലപാതകത്തിൽ വൈകാരികമായ കുറിപ്പോടെയാണ് കോടതിയുടെ വിധി എത്തുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആതിരപ്പടി – അച്ഛൻതോട്ടം കുമ്പഴ ഭാഗം റോഡ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം...

0
റാന്നി: പെരുനാട് പഞ്ചായത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിർമ്മാണം...

229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി ; ഉപചാരം ചൊല്ലി പിരിഞ്ഞ് ഭഗവതിമാർ

0
തൃശ്ശൂർ: 229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ...

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തും

0
ന്യൂ ഡൽഹി: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട്...

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ

0
ദില്ലി  : ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ...