കാറില്‍ കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാറില്‍ കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. നെടുമ്പാശ്ശേരി കോട്ടയില്‍ വെച്ചാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് സ്റ്റേറ്റ് എക്സസൈസ് എന്‍ ഫോഴ്സ്മെന്റും ആലുവ എക്സൈസും ചേര്‍ന്ന് കഞ്ചാവ് പിടികൂടിയത്.

വാഹനം പിന്തുടര്‍ന്ന് തടഞ്ഞാണ് കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടിയത്. മഹാരാഷ്ട്രയില്‍ താമസിക്കുന്ന പളനി സ്വദേശി മുരുകന്‍, കൊല്ലം സ്വദേശി രാജീവ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കാറില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കൊല്ലത്ത് വിതരണം ചെയ്യുന്നതിനായി ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്നതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. കേരളത്തിനു പുറമെ ഉത്തരേന്ത്യയിലേക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കഞ്ചാവ് കടത്ത് സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നും എക്സൈസ് വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...