കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖിലഭാരത ഭാഗവത മഹാസത്രത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖിലഭാരത ഭാഗവത മഹാസത്രത്തിന് തുടക്കമായി. സത്ര സമാരംഭ സഭ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ ഗ്രന്ഥസമർപ്പണം നടത്തി. തിരുവിതാംകൂർ ദേവസ്വംബോർഡ് സെക്രട്ടറി ബൈജു അദ്ധ്യക്ഷത വഹിച്ചു. ഭാഗവത സത്രസമിതി ജനറൽ സെക്രട്ടറി ടി.ജി.പത്മനാഭൻ നായർ ഭാഗവതസത്ര അവലോകനം നടത്തി. സത്രസമിതി സെക്രട്ടറി സുരേഷ് കാവുംഭാഗം റിപ്പോർട്ട് അവതരിപ്പിച്ചു. സത്ര നിർവഹണസമിതി ചെയർമാൻ ടി​.കെ ശ്രീധരൻ നമ്പൂതിരി, കൺവീനർ പി.കെ.ഗോപിദാസ്, സത്രസമിതി പ്രസിഡന്റ് കെ.ശിവശങ്കരൻ നായർ, സത്രം ട്രഷറർ ശ്രീനി.എസ്, കെ.ആർ.പ്രതാപചന്ദ്രവർമ്മ, അബാദേവ് എന്നിവർ പ്രസംഗിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സത്രം മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ.ശൈലജ സമ്മാനങ്ങൾ വിതരണം ചെയ്തു.  ക്ഷേത്രമേൽശാന്തി അഡ്വ.ടി​.കെ.ശ്രീധരൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. രാവിലെ മുതൽ രാത്രി വരെയും ഭക്തർക്ക് ഭക്ഷണം ലഭ്യമാണ്. ഈമാസം 11 വരെയാണ് സത്രം നടക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...