തിരുവനന്തപുരം : പാറശ്ശാലയിൽ യുവതിയുടെ വയറിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി. തുടർച്ചയായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് റബ്ബർ ബാൻഡ് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ വസ്തുക്കൾ നീക്കം ചെയ്തു. പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റിൽ നിന്നാണ് റബർ ബാൻഡുകൾ നീക്കം ചെയ്തത്. യുവതിക്ക് റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വയറുവേദന കഠിനമായതോടെ യുവതിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ചെറുകുടലിൽ മുഴയും തടസ്സവും ശ്രദ്ധയിൽപ്പെട്ടു. ചെറുകുടലിൽ അടിഞ്ഞ നിലയിലായിരുന്നു റബർ ബാൻഡുകൾ ഉണ്ടായിരുന്നത്. തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തി അവ നീക്കിയത്. യുവതി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























