റാന്നി: ഏഴോലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 41-ാമത് ഓൾ കേരള ഡിപ്പാർട്ട്മെൻ്റ് വോളിബോൾ ടൂർണ്ണമെൻ്റ് ഏഴോലി എ.എസ്.സി ഫെള്ഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് സജി ജോർജ് നഗരൂർകിഴക്കേതിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരയണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ബിന്ദു റെജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസ്സി അലക്സ്, ജോർജ് എബ്രഹാം, കുഞ്ഞു മറിയാമ്മ, ഡോ.വർക്കി എബ്രഹാം കാച്ചാണത്ത്, റവ. തോമസ് പി. കോശി, ഫാ. വിനോദ് തെള്ളിയിൽ, ഡോ. മനു എം.വർഗ്ഗിസ്, അനിൽ കുര്യൻ, ടിബുപുരയ്ക്കൽ, രാജു തേക്കടയിൽ, റിനോ ചിറയിൽ എന്നിവർ പ്രസംഗിച്ചു.
അഞ്ച് സെറ്റുകളും ഇഞ്ചോടിച്ച് മത്സരിച്ച ടീമുകളുടെ പ്രകടനം നിറഞ്ഞ് കവിഞ്ഞ ഗാലറികളിൽ ആവേശ ആരവം മുഴക്കി. ഇൻഡ്യൻ വോളിബോൾ ടീം താരങ്ങളായ നിയാസ്, അബ്ദുൾ സലാം, ജെറിൻ, രതിഷ് എന്നിവർ ഇരുടീമുൾക്കു വേണ്ടി അണി നിരന്നതും ആരാധകർക്ക് ഹരമേകി. പ്രഥമ മത്സരത്തിൽ രണ്ടിന് എതിരെ മുന്ന് സെറ്റുകൾക്ക് കൊച്ചിൻ കസ്റ്റംസിനെ പരാജയപ്പെടുത്തി കേരള പോലീസ് ഫൈനലിൽ പ്രവേശിച്ചു.
——
പോയിൻ്റ് നില –
22-25, 25-21, 30-28, 24-26,15-11.
നാളെ (08,ഞായർ ) 6 മണിക്ക് വനിതകളുടെ മത്സരത്തിൽ എം.ജി.യുണിവേഴ്‌സിറ്റി കോട്ടയം സിക്സസിനെ നേരിടും. തുടർന്ന് 8 മണിക്ക് ഫൈനൽ മത്സരം നടക്കും.