41-ാമത് ഓൾ കേരള ഡിപ്പാർട്ട്മെൻ്റ് വോളിബോൾ ടൂർണ്ണമെൻ്റ് ഏഴോലി എ.എസ്.സി ഫെള്ഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഏഴോലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 41-ാമത് ഓൾ കേരള ഡിപ്പാർട്ട്മെൻ്റ് വോളിബോൾ ടൂർണ്ണമെൻ്റ് ഏഴോലി എ.എസ്.സി ഫെള്ഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് സജി ജോർജ് നഗരൂർകിഴക്കേതിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് നാരയണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ബിന്ദു റെജി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസ്സി അലക്സ്, ജോർജ് എബ്രഹാം, കുഞ്ഞു മറിയാമ്മ, ഡോ.വർക്കി എബ്രഹാം കാച്ചാണത്ത്, റവ. തോമസ് പി. കോശി, ഫാ. വിനോദ് തെള്ളിയിൽ, ഡോ. മനു എം.വർഗ്ഗിസ്, അനിൽ കുര്യൻ, ടിബുപുരയ്ക്കൽ, രാജു തേക്കടയിൽ, റിനോ ചിറയിൽ എന്നിവർ പ്രസംഗിച്ചു.

അഞ്ച് സെറ്റുകളും ഇഞ്ചോടിച്ച് മത്സരിച്ച ടീമുകളുടെ പ്രകടനം നിറഞ്ഞ് കവിഞ്ഞ ഗാലറികളിൽ ആവേശ ആരവം മുഴക്കി. ഇൻഡ്യൻ വോളിബോൾ ടീം താരങ്ങളായ നിയാസ്, അബ്ദുൾ സലാം, ജെറിൻ, രതിഷ് എന്നിവർ ഇരുടീമുൾക്കു വേണ്ടി അണി നിരന്നതും ആരാധകർക്ക് ഹരമേകി. പ്രഥമ മത്സരത്തിൽ രണ്ടിന് എതിരെ മുന്ന് സെറ്റുകൾക്ക് കൊച്ചിൻ കസ്റ്റംസിനെ പരാജയപ്പെടുത്തി കേരള പോലീസ് ഫൈനലിൽ പ്രവേശിച്ചു.
——
പോയിൻ്റ് നില –
22-25, 25-21, 30-28, 24-26,15-11.
നാളെ (08,ഞായർ ) 6 മണിക്ക് വനിതകളുടെ മത്സരത്തിൽ എം.ജി.യുണിവേഴ്‌സിറ്റി കോട്ടയം സിക്സസിനെ നേരിടും. തുടർന്ന് 8 മണിക്ക് ഫൈനൽ മത്സരം നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....