ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന് ഔദ്യോഗിക വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ തീരുമാനിച്ച് ഇറാൻ. ഇറാൻ പാർലമെന്‍റിന്‍റെയടക്കമുള്ള തീരുമാനത്തിന് ഇറാൻ ദേശീയ സുരക്ഷ കമ്മീഷൻ അംഗീകാരം നൽകി. ഇറാനി റിയാലിലോ ഇറാൻ നിശ്ചയിക്കുന്ന കറൻസിയിലോ ഫീസ് ഈടാക്കുമെന്നാണ് പ്രഖ്യാപനം. സർവീസ് ചാർജ് എന്ന നിലയിലാണ് പണം ഈടാക്കുകയെന്നും വിശദീകരണമുണ്ട്. ഹോ‍ർമുസിലൂടെ കടന്നു പോകുന്ന കപ്പലുകൾ പണം നൽകണമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഇറാൻ – അമേരിക്ക യുദ്ധത്തിൽ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനായി പാകിസ്ഥാൻ സേന മേധാവി അസീം മുനീർ ഇറാനിലെത്തും. പാക് സേന മേധാവി എത്തുന്ന കാര്യം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തു.

അതിനിടെ യുദ്ധവുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര വിമർശനങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തിയതും ശ്രദ്ധേയമായി. കാഴ്ചക്കരായി നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും അഭിപ്രായം പറയുന്നവർ മുന്നോട്ട് വന്ന് സഹായിക്കണമെന്നും പെസഷ്കിയാൻ ആവശ്യപ്പെട്ടു. അമേരിക്കയുമായി ഉള്ള സമാധാന ധാരണ തകർന്നതിൽ ആണ് ഇറാൻ പ്രസിഡന്റിന്റെ വിമർശനം എന്നാണ് സൂചന. പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയിയുടെ അനുമതിയോടെ ആണ് ധാരണ ഒപ്പിട്ടത് എന്നും മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. സമാധാന നീക്കങ്ങൾ ഇറാനിലെ തീവ്ര നിലപാടുള്ള വിഭാഗം നിരന്തരം തടസപ്പെടുത്തിയിടുന്നു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് ഇറാൻ പ്രസിഡന്‍റ് വിമർശനം അഴിച്ചുവിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...