​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം ചേര്‍ത്ത പാലും 120 കിലോ വെജിറ്റബിള്‍ നെയ്യും 15 കിലോ പാല്‍ പൊടിയുമാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് വ്യാജ ഡയറി വസ്തുക്കള്‍ പിടികൂടിയത്.ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ നശിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പൊലീസിന്റെ പരിശോധനയ്ക്കിടെ പിടികൂടിയ വസ്തുക്കള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സാനിധ്യത്തിലാണ് നശിപ്പിച്ചത്. ഇത് വില്‍പ്പന നടത്തിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

പ്രതികള്‍ എങ്ങനെയാണ് മായം ചേര്‍ത്ത പാല്‍ നിര്‍മ്മിച്ചിരുന്നതെന്നും, എത്ര കാലമായി ഈ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും, എവിടെയൊക്കെയാണ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നതെന്നും കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഈ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...