പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ ദേവൻ. ബിജെപി വിട്ട താരം താൻ ടിവികെയിലേക്കെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 10ന് വിജയ് കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയിട്ടുണ്ടെന്നും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ദേവൻ മാധ്യമങ്ങളോട് പറഞ്ഞു. ഇനി താൻ ടിവികെയ്ക്ക് ഒപ്പം ഉണ്ടാകുമെന്നും കേരള രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ദേവൻ പറഞ്ഞു. ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനം കിട്ടിയില്ല. തന്‍‌റെ കാഴ്ചപ്പാടുകൾക്ക് എതിരായാണ് ബിജെപി പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ വിജയിക്കുകയല്ല. പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും ദേവൻ ആരോപിച്ചു. വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം വമ്പൻ നീക്കങ്ങള്‍ ഉണ്ടാകുമെന്നും ദേവൻ നേരത്തെ പറഞ്ഞിരുന്നു.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു താൻ ബിജെപി പാര്‍ട്ടി വിടുന്നതായി ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്നായിരുന്നു ദേവൻ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....