തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട് മരണപ്പെട്ടു. ചെങ്കിക്കുന്ന് പ്ലാവിള വീട്ടിൽ നിന്നും നഗരൂർ നെയ്ത്തുശാല നെല്ലിക്കുന്ന് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീജു (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ പുതിയകാവ് മാർക്കറ്റിന് സമീപമായിരുന്നു അപകടം നടന്നത്. കിളിമാനൂർ ഭാഗത്തുനിന്നും പുതിയകാവിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ശ്രീജുവിനെ മാർക്കറ്റിന് സമീപത്തുവെച്ച് അലക്ഷ്യമായി പിന്നോട്ട് എടുത്ത കാർ തട്ടി വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ ശ്രീജുവിന്‍റെ തലയിലൂടെയാണ് എതിർദിശയിൽ നിന്ന് വന്ന ലോറി കയറിയത്. അപകടമുണ്ടാക്കിയ കാർ നിറുത്താതെ പോയെന്ന് നാട്ടുകാർ പറയുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ശ്രീജു മരണപ്പെട്ടു. വിവരമറിഞ്ഞ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടമുണ്ടാക്കിയ കാറിനായി അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























