പത്തനംതിട്ട : ന്യൂഡല്‍ഹി- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിനില്‍ വ്യാഴാഴ്ച്ച പത്തനംതിട്ട ജില്ലക്കാരായ 42 പേര്‍കൂടി എത്തി. രാവിലെ 10.45ന് എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ എട്ടു സ്ത്രീകളും 15 പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ പത്തനംതിട്ട ജില്ലക്കാരായ 24 പേര്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. കെ.എസ്.ആര്‍.ടി.സി ബസില്‍ ഇവരെ തിരുവല്ലയിലും പത്തനംതിട്ട ഇടത്താവളത്തിലും എത്തിച്ചു. ഇവരില്‍ ഒരാളെ കോവിഡ് കെയര്‍ സെന്ററിലും 23 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ട്രെയിന്‍ 3.45 തിരുവനന്തപുരത്തെത്തിയപ്പോള്‍ പത്തനംതിട്ട ജില്ലക്കാരായ ഏഴു സ്ത്രീകളും ഒന്‍പതു പുരുഷന്‍മാരും രണ്ടു കുട്ടികളും ഉള്‍പ്പെടെ 18 പേര്‍ ഇറങ്ങി. ഇവരെ കെ.എസ്.ആര്‍.ടി.സി ബസില്‍ വൈകിട്ട് 7 മണിക്ക് പത്തനംതിട്ടയില്‍ എത്തിച്ച് മുഴുവന്‍ പേരും വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.
സ്‌പെഷ്യല്‍ ട്രെയിനില്‍ ജില്ലക്കാരായ 42 പേര്‍കൂടി എത്തി
RECENT NEWS
Advertisment