ബിന്ദുവിന്റെ കുടുംബത്തിൻ്റെ ആവശ്യം സർക്കാർ അംഗീകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ ഉപേക്ഷിച്ച കെട്ടിടം ഇടിഞ്ഞു വീണ സംഭവത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിൻ്റെ ആവശ്യം സർക്കാർ അംഗീകരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കുടുംബം ആവശ്യപ്പെട്ടത് മൂന്ന് കാര്യങ്ങളാണ്. സർക്കാർ അഞ്ച് കാര്യങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മരണത്തിൻ്റെ പേരിൽ മെഡിക്കൽ കോളജിനെ തകർക്കാൻ പ്രതിപക്ഷം ശ്രമം നടത്തി. 1165 കോടിയുടെ വികസനമാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. കോളേജിൽ 85 പ്രോജക്ടുകൾ നടപ്പാക്കിയിട്ടുണ്ട്. പാവപ്പെട്ടവർക്ക് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ രാജ്യത്തെ ഒന്നാം സ്ഥാനത്തുളള മെഡിക്കൽ കോളേജാണ് കോട്ടയം. ടി.കെ.ജയകുമാറിനെ അപമാനിച്ചത് വേദനിപ്പിച്ചുവെന്നും
ആരോഗ്യ മന്ത്രി രാജിവയ്ക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ക്യാൻസർ സെൻ്ററിൻ്റെ നിർമ്മാണ വേളയിൽ രണ്ട് തൊഴിലാളികൾ മരിച്ചു. അന്ന് കരുണാകരൻ മുഖ്യമന്ത്രിയായിരുന്നു. ആ കുടുംബത്തിന് ഒന്നും നൽകിയില്ല. ജൂലൈ 2 ന് ഉണ്ടായ അപകടത്തിൽ ആദ്യ ഘട്ടത്തിൽ പരുക്കേറ്റത് രണ്ടുപേർക്കാണെന്നാണ് അറിഞ്ഞത്. മണ്ണുമാന്തി യന്ത്രം എത്താൻ തടസങ്ങൾ ഉണ്ടായി. ആ തടസ്സങ്ങൾ മാറ്റാൻ സമയം വേണ്ടി വന്നു. അല്ലാതെ രക്ഷാ പ്രവർത്തനതിന് തടസ്സം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. ബിന്ദുവിൻ്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. വസ്തുകൾ മറച്ചുവെച്ച് കള്ളം പ്രചരിപ്പിച്ചു. പുരയ്ക്ക് തി പീടിച്ചപ്പോൾ വാഴ വെട്ടുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചതും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...