ചെന്നൈ : തമിഴ്‌നാട് നാഗപട്ടണം രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്ന് 42 വര്‍ഷം മുന്‍പ് കാണാതായ മൂന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തി. മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ ലണ്ടനില്‍ നിന്നാണ് ണ്ടെത്തിയത്. ഇവ ശനിയാഴ്ച ചെന്നൈയില്‍ എത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 1978ലാണ് നാല് വെങ്കല വിഗ്രഹങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ഹനുമാന്റെയും വിഗ്രഹങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ മൂന്നെണ്ണമാണ് തിരികെ ലഭിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ പുരാതന വസ്തുക്കളുടെ വ്യാപാരം നിയന്ത്രിക്കുന്ന സിംഗപൂര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് വിഗ്രഹങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. മോഷണത്തെ തുടര്‍ന്ന് പൊറയാര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിഗ്രഹങ്ങള്‍ കണ്ടെത്താനായിരുന്നില്ല.