വ്യാജ വിലാസത്തില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ സംഘത്തെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വ്യാജ വിലാസത്തില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയ സംഘത്തെ പോലീസ് പിടികൂടി. ഉരച്ചു നോക്കിയാലും സ്വര്‍ണപ്പണിക്കാര്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം വൈദഗ്ധ്യത്തോടുകൂടി മുക്കുപണ്ടം നിര്‍മ്മിച്ച്‌ കിടങ്ങൂരുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച്‌ 7000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെയാണ് കിടങ്ങൂര്‍ പോലീസ് പിടികൂടിയത്.

ഈരാറ്റുപേട്ട സ്വദേശികളായ പൂഞ്ഞാര്‍ കരോട്ട് വീട്ടില്‍ മുഹമ്മദ് ഷിജാസ് (20), പൂഞ്ഞാര്‍ വെള്ളാപ്പള്ളിയില്‍ വീട്ടില്‍ മുഹമ്മദ് റാഫി (21), നടയ്ക്കല്‍ വലിയ വീട്ടില്‍ മുഹമ്മദ് ഷാഫി (20) എന്നിവരാണ് പിടിയിലായത്. കാക്കനാട്ടെ ഒളിസങ്കേതത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണത്തെ വഴി തിരിച്ചുവിടാനായി പ്രതികള്‍ ‘ദൃശ്യം’ സിനിമ മോഡലില്‍ ഒരു പ്രതിയുടെ സിം കാര്‍ഡ് മറ്റൊരു മൊബൈല്‍ ഫോണിലിട്ട് ലോറിയില്‍ കയറ്റി വിട്ടിരുന്നു. എന്നാല്‍ പഴുതടച്ച അന്വേഷണത്തിലൂടെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികള്‍ക്കെതിരെ കിടങ്ങൂര്‍ പോലീസ് സ്റ്റേഷനില്‍ രണ്ടു കേസും ഈരാറ്റുപേട്ട, എരുമേലി, തൊടുപുഴ പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും സമാന രീതിയിലുള്ള കുറ്റകൃത്യത്തിനു നിലവിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാജ രേഖയിലൂടെ പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി സംശയിക്കുന്നുവെന്ന് കിടങ്ങൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സിബി തോമസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതുമോടി കഴിയും മുന്നേ ഭർത്താവിനെ കൊലപ്പെടുത്തി; ഹരിയാനയിൽ യുവതിയും കാമുകനും അറസ്റ്റിൽ

0
ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി....

സ്വർണപണയ സ്ഥാപനത്തിൽ തട്ടിപ്പാരോപണം; യുവതികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് എഫ്‌ഐആർ

0
തിരുവനന്തപുരം: സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തിലെ സ്വര്‍ണം കൈക്കലാക്കി തട്ടിപ്പ് നടത്തിയ കേസില്‍...

പികെ ജേക്കബ്ബിൻ്റെ നേതൃത്വത്തിൽ മാണിഗ്രൂപ്പിൽ നിന്നും രാജിവെച്ച് വന്ന നൂറോളം പ്രവർത്തകർക്ക് ജില്ലാ കോണ്‍ഗ്രസ്...

0
പത്തനംതിട്ട: രാജ്യത്തെ ജനാധിപത്യവും ഭരണഘടനാ സംവിധാനങ്ങളും സംരക്ഷിക്കുവാൻ കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന്...

കൊച്ചിയിൽ ബ്രിക്സ് രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് നാളെ മുതൽ തുടക്കം

0
കൊച്ചി: ആഗോള സാമ്പത്തിക കൂട്ടായ്മയായ ബ്രിക്സ് രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്,...