തിരുവനന്തപുരം : ഒരു കോവിഡ് മരണം കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗമുള്ളയാളായിരുന്നു ഇദ്ദേഹം. ഡയാലിസിനും വിധേയനായിരുന്നു. തിരുവനന്തപുരത്തെ ഒന്‍പതാമത്തെ കൊറോണ മരണമാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 43 ആയി.
അതേസമയം രോഗ വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ ജൂലൈ 28 നീട്ടി. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം.