പാലത്തായി കേസ് : ഐ.ജി ശ്രീജിത്തിന്റെ നടപടി തെറ്റ്‌ : ജസ്റ്റിസ് കമാല്‍ പാഷ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാലത്തായി പീഡനക്കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പ്രതി പത്മരാജന് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് കമാല്‍ പാഷ. പോക്സോ കേസില്‍ കുറ്റപത്രത്തില്‍ പോക്സോ ചുമത്താന്‍ സിആര്‍പിസി 164 പ്രകാരം കുട്ടി മജിസ്ട്രേറ്റിനു നല്‍കിയ മൊഴിയും പീഡനം നടന്നിട്ടുണ്ടെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും മാത്രം മതിയെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ വലിയ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത് പറയുന്നതായി കരുതപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേസിലെ പ്രതി പദ്മരാജനെതിരെ പോക്സോ ചുമത്താനാവശ്യമായ തെളിവുകള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. എന്നാല്‍ ഐ.ജി ശ്രീജിത്തിന്റെ ഈ നടപടി ഒരു കാരണവശാലും പൊറുക്കാവുന്ന ഒന്നല്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. അന്വേഷണ ഉദ്യോ​ഗസ്ഥന്‍ ഒരിക്കലും ജനങ്ങളുമായി ഇത്തരം കാര്യങ്ങള്‍ പറയാന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നത് അവരുടെ മേലധികാരികള്‍ക്കും കോടതികള്‍ക്കും മാത്രമാണ്. അല്ലാതെ പൊതുജനങ്ങളോട്, അവരെത്ര ഉന്നതരാണെങ്കിലും അറിയിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ജസ്റ്റിസ് കമാല്‍ പാഷ ചൂണ്ടിക്കാട്ടി.

പോക്സോ വകുപ്പ് ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചത് വളരെ വലിയ വിവരക്കേടാണ്. അങ്ങനെ ചെയ്യാന്‍ പാടില്ല. ഭാഗികമെന്നോ അന്തിമെന്നോ ഒക്കെയുള്ള കുറ്റപത്രമൊന്നുമില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കോടതി നിര്‍ബന്ധമായും ജാമ്യം നല്‍കും. അപ്പോള്‍ തട്ടിക്കൂട്ടി ഭാ​ഗിക കുറ്റപത്രം സമര്‍പ്പിച്ചതും പോക്സോ ഒഴിവാക്കിയതും പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള ക്രൈം ബ്രാഞ്ചിന്റെ മനഃപൂര്‍വമായ കളിയായിരുന്നു.

കുറ്റപത്രത്തില്‍ പോക്സോ ചുമത്താന്‍ സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റിനു നല്‍കിയ മൊഴി മാത്രം മതി. ഒപ്പം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും മതി. മറ്റൊന്നും വേണ്ട. അപ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ച് ഇതുവരെ ചെയ്തത് വലിയ വഷളത്തരമാണെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു.

കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും കുട്ടിയുടെ അധ്യാപകനുമായ പത്മരാജന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കേസില്‍ പോക്‌സോ വകുപ്പ് ഉള്‍പ്പെടുത്താതെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത് വിവാദമായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...