യാത്രക്കാരുമായി പോയ റോ റോ എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ; ഫിഷറീസ് സംഘത്തിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം യാത്രക്കാരെ രക്ഷപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് പോയ റോ റോ സര്‍വീസിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്നാണ് കപ്പല്‍ച്ചാലിലൂടെ റോ റോ കടലിലേക്ക് ഒഴുകിപ്പോയത്.വൈപ്പിന്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലില്‍ എല്ലാവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതോടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയെ ഫിഷറീസ് പട്രോള്‍ ബോട്ടും സംഘവും ചേര്‍ന്ന് പിന്തുടര്‍ന്ന് വടംബന്ധിച്ച് സുരക്ഷിതമായി തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു.

കെഎസ്‌ഐഎന്‍സിയുടെ ഉടമസ്ഥതയിലുള്ള റോ റോ സര്‍വീസാണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് ഒമ്പത് കാറുകളും ഒരു ട്രാവലറും അമ്പതോളം ബൈക്കുകളും 50-ഓളം യാത്രക്കാരും റോ റോയില്‍ ഉണ്ടായിരുന്നു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥരായ സബ് ഇന്‍സ്പെക്ടര്‍ ഷിജു, സിവില്‍ േെപാലീസ് ഓഫീസര്‍ വിഷ്ണു സി കെ, ബോട്ട് സ്രാങ്ക് അജയന്‍, ഡ്രൈവര്‍ ഷാജി, സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ ഷെല്ലന്‍, ഉദയന്‍, വിനു, ജിപ്സണ്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...