ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷയില്‍ അനുകൂല തീരുമാനമെടുത്ത ഉദ്യോഗസ്ഥയുടെ വിവാദ കുറിപ്പ് തദ്ദേശ വകുപ്പ് റദ്ദാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി അരുണിമയുടെ ഉത്തരവിലെ അവധി അനുവദിക്കാമെന്ന ഭാഗമാണ് തിരുത്തിയത്. ചിത്ര പി അരുണിമയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് നടപടി.ചിത്ര പി അരുണിമയുടെ കുറിപ്പ് സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെന്‍ഷന്‍. അവമതിപ്പുണ്ടാക്കിയ കുറിപ്പ് സര്‍ക്കാര്‍ തിരുത്തി.

ഇതൊരു കീഴ്‌വഴക്കമായി തുടരാതിരിക്കാന്‍ കുറിപ്പ് തന്നെ റദ്ദാക്കിക്കൊണ്ട് പരോള്‍ അനുവദിക്കരുതെന്ന ഭാഗം നിലനിര്‍ത്തുകയും അവധി അനുവദിക്കാമെന്ന ഭാഗം നീക്കം ചെയ്യുകയുമാണ് ഉണ്ടായത്.വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശത്തെ മറികടന്നുകൊണ്ട്, അനൗദ്യോഗിക കുറിപ്പ് മന്ത്രി അറിയാതെ ചിത്ര പി അരുണിമ നല്‍കുകയും അത് സര്‍ക്കാരിനും വകുപ്പിനും അവമതിപ്പ് ഉണ്ടാക്കുകയും പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് വിലയിരുത്തൽ. സര്‍ക്കാര്‍ പ്രതിച്ഛായ വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യുകയും കുറിപ്പ് തിരുത്തുകയും ചെയ്തത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...