ഒളകരയിലെ 44 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ മാർച്ച് 22 ന് വിതരണം ചെയ്യും : റവന്യൂ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ഒല്ലൂർ നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ . രാജന്റെ അധ്യക്ഷതയിൽ നടന്നു. ഒളകരയിലെ 44 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ (വനാവകാശ രേഖ) മാർച്ച് 22 ന് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. പട്ടയ പ്രശ്നങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി ഏപ്രിൽ 30നകം റവന്യൂ ഉദ്യോഗസ്ഥ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ പട്ടയമേളയിൽ സന്നിഹിതനായിരുന്നു. ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്തു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട പ്രദേശങ്ങളിലെയും, പാണഞ്ചേരി, പുത്തൂർ, നടത്തറ, എന്നീ പഞ്ചായത്തുകളിലെയും പട്ടയ പ്രശ്നങ്ങളാണ് ചർച്ച ചെയ്തത്. ഇതോടൊപ്പം തന്നെ ഒല്ലൂർ നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസർമാരുമായും പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്തു. കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ സബ് കളക്ടറും ഒല്ലൂർ നിയോജകമണ്ഡലം നോഡൽ ഓഫീസറുമായ അഖിൽ വി. മേനോൻ സ്വാഗതവും ഡെപ്യൂട്ടി കളക്ടർ (എൽ. ആർ) ജ്യോതി. എം. സി നന്ദിയും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...